Friday
24 May 2019

കാഴ്ചപരിമിതിയുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ആര്‍ബിഐ

By: Web Desk | Sunday 12 May 2019 9:28 PM IST


ന്യൂഡല്‍ഹി: കാഴ്ചപരിമിതിയുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്.
നിലവില്‍ 10, 20, 50, 100, 200, 500, 2000 എന്നീ നോട്ടുകളാണ് വിപണിയില്‍ സജീവമെങ്കിലും ഒരു രൂപയുടോ നോട്ടും ആര്‍ബിഐ ഇറക്കിയിയിട്ടുണ്ട്. പ്രിന്റിങ്ങിലെ സാങ്കേതികവിദ്യയായ ഇന്‍ടാഗ്ലിയോയാണ് ഇതിന് ഉപയോഗിക്കുകയെന്നും ആര്‍ബിഐയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൂറുരൂപാമൂല്യമുള്ള നോട്ടുകള്‍ തിരിച്ചറിയാന്‍ കാഴ്ച പരിമിതിയുള്ളവര്‍ക്ക് ഇതുപകരിക്കുമെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു.
ടെക്‌നോളജി വികസിപ്പിക്കുന്ന കമ്പനിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

മഹാത്മാഗാന്ധി സീരിസിലുള്ള പുതി നോട്ടുകളിലെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ് അതുവഴി ആപ്പ് ഉപയോഗിക്കുന്ന ആളുകള്‍ ഏത് നോട്ടാണിതെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഉപഭോക്താവിന്റെ ശബ്ദസന്ദേശത്തില്‍ക്കൂടിയും ആപ്പ് ഉപയോഗിക്കാമെന്ന പ്രത്യേകതയും ഈ സാങ്കേതികവിദ്യയ്ക്കുണ്ട്. രണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ നോട്ട് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.  ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ആപ്പില്‍ ശബ്ദ അറിയിപ്പുകളിലൂടെ പുതിയ വിവരങ്ങള്‍ കൈമാറുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
രാജ്യത്തില്‍ നടന്നുവരുന്ന ക്രയവിക്രയങ്ങളില്‍ കറന്‍സി നോട്ടുകളുടെ പങ്ക് വളരെ വലുതാണ്. 2018 മാര്‍ച്ച് 31 ഓടുകൂടി 18 ലക്ഷം രൂപ വിലവരുന്ന 102 ശതകോടി നോട്ടുകള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 80 ലക്ഷം കാഴ്ചപരിമിതിയുള്ള ജനങ്ങള്‍ രാജ്യത്തുണ്ട്. ബാങ്കിന്റെ ഈ സംരംഭം കാഴ്ചപരിമിതി നേരിടുന്നവര്‍ക്ക് സഹായകരമാകും. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഈ ആപ്ലിക്കേഷനെക്കുറിച്ചുള്ള പ്രഖ്യാപനം ബാങ്ക് നടത്തിയത്.

YOU MAY LIKE THIS VIDEO