Web Desk

ന്യൂഡല്‍ഹി

December 14, 2020, 5:13 pm

ഇനി സൈഡ് ബെര്‍ത്തില്‍ ‍ഞെങ്ങി ഞെരുങ്ങണ്ട: പുതിയ മാറ്റവുമായി റയില്‍വേ

Janayugom Online

ദൂരയാത്രയ്ക്ക് ട്രെയിന്‍ തെര‍ഞ്ഞെടുക്കുന്നവരെ ബുദ്ധിമുട്ടിച്ചിരുന്ന ആ സൈഡ് ബെര്‍ത്തിന് മാറ്റം വരുന്നു. സ്ലീപ്പര്‍ ക്ലാസിലെ മുഖാമുഖമിരിക്കുന്ന സൈഡ് സീറ്റ് മടക്കിവച്ചുള്ള ബെര്‍ത്തിന് കുറച്ചുകൂടി സൗകര്യം ഉറപ്പാക്കുന്ന സംവിധാനമാണ് ഇന്ത്യന്‍ റയില്‍വേ കൊണ്ടുവരുന്നത്. സൈഡ് സീറ്റിന് അരികില്‍ത്തന്നെ വച്ചിരിക്കുന്ന മെത്ത സൈഡ് സീറ്റുകള്‍ മടക്കി വച്ചതിനു ശേഷം വയ്ക്കുന്നതോടെ സുരക്ഷിതമായ ബര്‍ത്തായി മാറുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഘോയല്‍ പങ്കുവച്ച ട്വിറ്റര്‍ വീഡിയോയില്‍ റയില്‍വേ അധികൃതര്‍ പറയുന്നതും കാണാം.


Eng­lish sum­ma­ry: New side berth comes in Trains; says Indi­an Railway

You may also like this video;