October 1, 2022 Saturday

Related news

August 5, 2021
January 5, 2021
November 29, 2020
November 18, 2020
July 9, 2020
June 21, 2020
June 20, 2020
May 29, 2020
May 29, 2020
April 30, 2020

നവജാതശിശുവിനെ ജീവനോടെ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
ലഖ്‌നൗ
May 29, 2020 8:38 pm

നവജാതശിശുവിനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സിദ്ധാര്ത്ഥ് നഗര്‍ ജില്ലയിലെ സൊനൈര ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നതിന് സമീപമുള്ള കുറ്റിക്കാട്ടിലെ ചെളിക്കൂനയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് അജ്ഞാതര്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ വായിലും മൂക്കിലും മണ്ണ് കയറിയിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിക്ക് അണുബാധയില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ENGLISH SUMMARY:new born baby boy bur­ried alive but he escaped
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.