നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. കൊച്ചി എളമക്കരയില്‍ മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്റെ കൈവരി ഒഴുകുന്നുണ്ട്. കായലില്‍ നിന്ന് ഒഴുകി വന്നതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിയാണ് ബക്കറ്റ് ഒഴുകി വരുന്നതും അതിനുള്ളിലെ മൃതദേഹവും ആദ്യം കണ്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: new born baby dead body found
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.