December 3, 2022 Saturday

Related news

December 3, 2022
December 2, 2022
December 2, 2022
November 30, 2022
November 29, 2022
November 29, 2022
November 29, 2022
November 27, 2022
November 27, 2022
November 27, 2022

അമിത രക്ത സ്രാവത്തിന് ചികിത്സ തേടിയെത്തിയ യുവതിയുടെ വീട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം

Janayugom Webdesk
തൃശൂര്‍
July 9, 2020 8:46 am

പ്രസവവിവരം മറച്ചുവെച്ച് രക്തസ്രാവത്തിന് ചികിത്സ തേടിയ യുവതിയുടെ വീട്ടിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ മുള്ളൂർക്കരയിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടർന്നാണ് അവിവാഹിതയായ യുവതി ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാരുടെ പരിശോധനയിൽ വീട്ടിൽ പ്രസവിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നവജാതശിശുവിൻറെ മൃതദേഹം ബാ​ഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

ചാലക്കുടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂർക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്. യുവതിയുടെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തി.

അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിലാണ് പ്രസവിച്ചത്. യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവജാത ശിശുവിൻറെ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ. പ്രസവത്തിനിടെയാകാം മരണം എന്നാണ് സംശയിക്കുന്നത്. പ്രസവം മറച്ചുവെക്കുകയും, മരണം പുറത്തിറയിക്കാതെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish sum­ma­ry; ​New born baby death

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.