Web Desk

വാഷിങ്ടണ്‍

March 29, 2020, 9:53 am

കൊറോണ വൈറസ് ബാധിച്ച് നവജാത ശിശു മരിച്ചു

Janayugom Online

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ നവജാത ശിശു മരിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. കുട്ടിയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

120,000 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 2000ലധികം പേര്‍ മരണപ്പെടുകയും ചെയ്ത അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 450ല്‍ അധികം പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. നവജാത ശിശു മരിച്ച സംഭവം ഏറെ വേദനാജനകമാണെന്ന് ഇല്യോനിസ് ഗവര്‍ണറായ ജെബി പ്രിറ്റ്‌സ്‌കര്‍ അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Coro­na virus, new born baby die in Us.

you may also like this video;