ജനിച്ച് അല്‍പസമയം മാത്രമായ ആനക്കുഞ്ഞിന്റെ ആദ്യചുവടുകള്‍ കണ്ടിട്ടുണ്ടോ? ഏറെ രസകരമായ മനസിന് സന്തോഷം നല്കുന്നതുമായ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ആനക്കുഞ്ഞ് ചുവടുകള്‍വക്കാന്‍ ശ്രമിക്കുന്നതും അടി തെറ്റി തുമ്പിക്കൈ ഇടിച്ച് വീഴുകയും പിന്നെ എണീറ്റ് നടക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
അടിതെറ്റി വീഴുമ്പോള്‍ ഇഴയാന്‍ ശ്രമിക്കാതെ കാലുകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ആനക്കുഞ്ഞിന്‍റെ ചെറുവീഡിയോയാണ് മൃഗസ്നേഹികളുടെ മനസ് കീഴടക്കുന്നത്. ഫെബ്രുവരി ആറിനാണ് സുശാന്ത് നന്ദ 25 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചത്. ആയിരക്കണക്കിന് മൈലുകള്‍ നീളുന്ന യാത്ര ആരംഭിക്കുന്ന ആദ്യ ചുവടുകള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടിയാനകള്‍ ജനിച്ച് ഒരുമണിക്കൂറില്‍ നടക്കാനും കുറച്ച് മണിക്കൂറുകള്‍ കഴിയുന്നതോടെ നടക്കാനും ആരംഭിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
A journey of a thousand miles begins with this small step.
Baby elephants take an hour to stand & a few more hours to waddle around.They are abt 3 feet tall at birth with 99% of birth taking place at night. pic.twitter.com/xJcmISgLXz— Susanta Nanda IFS (@susantananda3) February 6, 2020
English summary: New born elephant’s viral video
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.