യാത്രയെ സ്നേഹിക്കുന്നവർക്കൊരു സന്തോഷ വാർത്ത. ഇന്ത്യയെയും മ്യാൻമാറിനെയും ബന്ധപ്പിച്ചു കൊണ്ട് പുതിയ ബസ് സർവീസ് വരുന്നു. ഏപ്രിൽ മാസം മുതൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് മ്യാൻമാറിലെ മൻഡലായിലേക്കാണ് ബസ് റൂട്ട് വരുന്നത്. സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് പുതിയ ബസ് സർവീസ് തുടങ്ങുന്നത്.
ബസ് സർവീസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഈ സർവീസ് ഉപകാരപ്രദമാകുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.
579 കിലോമീറ്റർ ദൂരമാണ് ബസ് പിന്നിടുന്നത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ സർവീസ് നടത്തുകയുള്ളു. തുടർന്ന് ദിനം പ്രതി സർവീസ് നടത്താനുകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഏപ്രിൽ ഏഴിന് ആദ്യ സർവീസ് തുടങ്ങും.
ENGLISH SUMMARY: new bus root from India to Myanmar
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.