തലസ്ഥാനത്ത് പുതിയ കണ്ടയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Web Desk

തിരുവനന്തപുരം

Posted on August 02, 2020, 11:03 am

തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പെരുന്താന്നി, വെളളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി,വെളളറട, കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര എന്നീ വാര്‍ഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുളള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം.

കണ്ടയ്ൻമെന്റ് സോണില്‍ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഒരുതരത്തിലുളള ലോക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കരകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ മുക്കോല, പ്ലാത്തറ, എന്നീ വാര്‍ഡുകളെ കണ്ടയ്ൻമെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്തിയതായും കലക്ടര്‍ അറിയിച്ചു.

ENGLISH SUMMARY: NEW CONDAIMENT ZONE IN TRIVANDRUM

YOU MAY ALSO LIKE THIS VIDEO