തിരുവനന്തപുരത്ത് പുതിയ കണ്ടയിൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Web Desk

തിരുവനന്തപുരം

Posted on August 03, 2020, 1:17 pm

തിരുവനന്തപുരത്ത് പുതിയ കണ്ടയിൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, ചെമ്പനകോഡ്, പാരച്ചല്‍ എന്നീ വാര്‍ഡുകളാണ് പുതിയതായി കണ്ടെയിൻമെന്റ് സോണില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസാണ് പുതിയ മേഖലകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമ പഞ്ചായത്തിലെ ഈട്ടിമൂട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്,മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പൗത്തി, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പാണക്കാട് എന്നീ വാര്‍ഡുകളെയും കണ്ടെയിൻമെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

ENGLISH SUMMARY: new condain­ment zone in trivan­drum

YOU MAY ALSO LIKE THIS VIDEO