ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ഉപഭോഗ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ വിപണിയായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ വിപണികളിലും വിപണന രീതികളിലും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ ഉപഭോക്തൃ ചൂഷണവും വലിയ തോതില്‍ രാജ്യത്ത് നടക്കുന്നു.
ഇതിനെതിരായി ഉപഭോക്തൃ താല്പര്യം മുന്‍നിര്‍ത്തിയുള്ള ഉല്പാദന, വിപണന രീതി വളര്‍ത്തിയെടുക്കണം. ദേശീയ ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന നിയമമാണ്. എന്നാല്‍ നിയമത്തിന്റെ അന്ത:സത്ത ജനങ്ങളിലേക്ക് പൂര്‍ണമായും എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മികച്ച ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനം നടത്തിയ ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്കുള്ള 2018 ലെ രാജീവ്ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ് മന്ത്രി വിതരണം ചെയ്തു.
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി ഒന്നാം സ്ഥാനം നേടി. 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം കോണ്‍ഫഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്ററും മൂന്നാം സ്ഥാനത്തിന് കൊല്ലം കേരളീയ ജനകീയ ഉപഭോക്തൃ സമിതിയും അര്‍ഹരായി.
‘ലേബല്‍ വായിക്കൂ ഉല്പന്നത്തെ അറിയൂ’ എന്ന പേരില്‍ വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ നിയമം 2019 സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍, റേഷനിഗ് കണ്‍ട്രോളര്‍ റസിയ കെ. എന്നിവര്‍ സംസാരിച്ചു.
English Summary: New consumer culture must be formed: Minister P. Thilothaman
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.