28 March 2024, Thursday

Related news

January 22, 2024
January 21, 2024
January 21, 2024
January 21, 2024
January 19, 2024
January 16, 2024
January 13, 2024
January 7, 2024
December 29, 2023
October 19, 2023

ഹനുമാന്‍ ജന്മസ്ഥാനത്തിന്റെ പേരില്‍ പുതിയ തര്‍ക്കം: ഇത്തവണ തര്‍ക്കം ഒരേമതക്കാര്‍ക്കിടയില്‍

Janayugom Webdesk
ഹൈദരാബാദ്
February 14, 2022 8:49 pm

രാമജന്മഭൂമിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കുശേഷം രാജ്യത്ത് ഹനുമാന്‍ ജന്മസ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമായി. രണ്ട് മതവിഭാഗങ്ങള്‍ തമ്മിലല്ല, ഹിന്ദുമതത്തിന് കീഴിലുള്ള രണ്ട് ട്രസ്റ്റുകള്‍ തമ്മിലാണ് ഹനുമാന്റെ ജന്മസ്ഥലം ഏതാണെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനവും കര്‍ണാടകയിലെ ഹനുമന്ത് ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ടസ്റ്റും തമ്മിലാണ് പല തവണ ചര്‍ച്ചകള്‍ നടന്നിട്ടും തീരാതെ തര്‍ക്കം തുടരുന്നത്.

കഴിഞ്ഞ വര്‍ഷം രാമനവമിയുടെ ഭാഗമായി തിരുമലയിലെ അഞ്ജനാദ്രി ഹനുമാന്‍ ജന്മസ്ഥലമെന്ന് പ്രഖ്യാപിച്ച് അഭിഷേകചടങ്ങുകള്‍ നടത്തിയിരുന്നു. ഇവിടെ സൗകര്യങ്ങളൊരുക്കുന്നതിനുവേണ്ടിയുള്ള പരിപാടികള്‍ നടത്താന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) തയാറെടുക്കുകയാണ്. എന്നാല്‍ ശ്രീ ഹനുമന്ത് ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇത് അംഗീകരിക്കാന്‍ തയാറല്ല.

കിഷ്കിന്ധയിലെ അഞ്ജനാഹല്ലിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന് വാല്മീകി രാമായണത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും ഈ സ്ഥലം ഹംപിയുടെ സമീപത്ത് തുംഗഭദ്ര നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നതെന്നും കര്‍ണാടകയിലെ ട്രസ്റ്റ് വാദിക്കുന്നു. പുരാണങ്ങളിലും പ്രാചീന ചെമ്പു തകിടുകളിലും അഞ്ജനാദ്രിയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് പറയുന്നുണ്ടെന്നാണ് ടിടിഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച, ദേശീയ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി മുരളീധര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ഒരു സമിതി വാദിക്കുന്നത്. 2020 ഡിസംബറില്‍ രൂപീകരിച്ച ഈ സമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ടിടിഡി ഏപ്രില്‍ മാസത്തില്‍ ഒരു ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനെതിരെയുള്ള വാദങ്ങള്‍ നിരത്തിക്കൊണ്ട് ആറ് പേജുള്ള കത്ത് ടിടിഡിക്ക് അയച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. പുരാണത്തിലെയും ചരിത്രത്തിലെയും പുരാവസ്തുശാസ്ത്രത്തിലെയും തെളിവുകള്‍ തങ്ങളുടെ വാദങ്ങള്‍ക്ക് ബലമായി ഉണ്ടെന്നും തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് അത്തരം യാതൊരു തെളിവുകളും കയ്യിലില്ലെന്നും ടിടിഡി അവകാശപ്പെടുന്നു.

 

Eng­lish Sum­ma­ry: New con­tro­ver­sy over Hanu­man’s birthplace

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.