Web Desk

തിരുവനന്തപുരം

June 20, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് രോഗം സ്ഥിരീകരിച്ചു; 57 പേർ രോഗമുക്തി നേടി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും കൂടുതൽ കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ പേർ 87 വിദേശത്തു നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ മൂന്ന്  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.57 പേർ രോഗമുക്തി നേടി.സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 111 ആയി.നിലവിൽ 1450 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര‑15, ഡല്‍ഹി-9, തമിഴ്‌നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക‑2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗം കൊല്ലം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 പേർക്കാണ് കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണം 135 ആയി.കോവിഡ്
പോസിറ്റീവ് കണക്ക് ജില്ലാ തിരിച്ച്: കൊല്ലം 24, പാലക്കാട് 23 ‚പത്തനംതിട്ട 17 , കോഴിക്കോട് 12, കോട്ടയം 11,കാസർഗോഡ് 7 ‚തൃശ്ശൂർ 6, മലപ്പുറം 5 ‚തിരുവനന്തപുരം5 ‚വയനാട് 5 ‚കണ്ണൂർ 4, ആലപ്പുഴ 4, എറണാകുളം 3

ഇന്ന് 4217 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ കേരളത്തിൽ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു.139402 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്.

ENGLISH SUMMARY: new covid cas­es in kerala

YOU MAY ALSO LIKE THIS VIDEO