Web Desk

June 24, 2020, 6:03 pm

സംസ്ഥാനത്ത് ഇന്ന് 152 കോവിഡ് രോഗികള്‍; 81 പേര്‍ക്ക് രോഗമുക്തി, ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

Janayugom Online

സംസ്ഥാനത്ത് ഇന്ന് 152  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 98 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പിടിപ്പെട്ടു. ചികില്‍സയിലായിരുന്ന 81 പേരുടെ പരിശോധന ഫലം നെഗറ്റീവായി.ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3500 കടന്നു. ഇപ്പോള്‍ ചികില്‍സയിലുളളത് 1691 പേരാണ്. സംസ്ഥനത്ത് ഹോട്ടസ്പോട്ടുകളുടെ എണ്ണം 111 ആയി.

54759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകൾ ശേഖരിച്ചു. 39113 നെഗറ്റീവായി.

രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ച്;

തിരുവനന്തപുരം-4
കൊല്ലം-18
പത്തനംത്തിട്ട‑25
ആലപ്പുഴ‑15
കോട്ടയം-7
ഇടുക്കി-6
എറണാകുളം-8
തൃശൂര്‍-15
വയനാട്-2
പാലക്കാട്-16
മലപ്പുറം-10
കണ്ണൂര്‍-17
കോഴിക്കോട്-3
കാസര്‍ഗോഡ്-6

നെഗറ്റീവായവർ:

കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം തൃശ്ശൂര്‍ 4, പാലക്കാട് 1, മലപ്പുറം 7

മുഖ്യമന്ത്രിയുടെ വാക്കുക്കള്‍:

ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിട്ടില്ല. 72വിമാനങ്ങള്‍ ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നല്‍കി. 14508 പേര്‍ ഈ വിമാനങ്ങളില്‍ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗള്‍ഫില്‍ നിന്ന് വരുന്നവയാണ്.

നമ്മുടെയാളുകള്‍ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍ക്കിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാര്‍ട്ടേഡ് വിമാങ്ങള്‍. 208 വന്ദേ ഭാരത് മിഷൻ വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെയും 1114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കി. ജൂണ്‍ 30 ന് 400 ല്‍ ഏറെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കി.