Web Desk

June 04, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 39 പേർ രോഗമുക്തി നേടി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47 പേർ വിദേശത്തു നിന്നും 37 പേർ മറ്റു സംസ്ഥാങ്ങളിൽ നിന്നും വന്നതാണ്. 39 പേർ രോഗമുക്തി നേടി. ഏഴു പേർക്ക്‌ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 14 ആയി.

പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മീനാക്ഷിയമ്മാള്‍ ഇന്നലെയാണ് മരിച്ചത്. ഷബ്‌നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കാസര്‍കോട്- 12, കണ്ണൂര്‍-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂര്‍-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട‑14, ആലപ്പുഴ‑8, കൊല്ലം-11, തിരുവനന്തപുരം–5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂര്‍ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി.

1588 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 884 പേര്‍ ചികിത്സയിലാണ്. 170065 പേര്‍ നിരീക്ഷണത്തിലുണ്ട്. 168578 പേര്‍ വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളത്തിൽ അറിയിച്ചു.

മാർഗനിർദ്ദേശം വരുന്ന മുറ്ക്ക് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചർച്ച നടത്തി. ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചർച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു. മുതിർന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തിൽ എത്തും. ഇവർ വരുന്നത് അപകടമാണ്.

updat­ing…

ENGLISH SUMMARY: new covid cas­es in kerala

YOU MAY ALSO LIKE THIS VIDEO