കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; താമരശ്ശേരി പുതിയ ക്ലസ്റ്റര്‍

Web Desk

കോഴിക്കോട്

Posted on August 26, 2020, 5:46 pm

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരിയെ ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നടപടി. പ്രദേശത്ത് ഇതുവരെ 55 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ഇവിടെ 15 പേര്‍ കോവിഡ് പോസിറ്റീവ് ആയി.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 260 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഒമ്പത്  പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 13 പേര്‍ക്കും രോഗം ബാധിച്ചു. അതേസമയം, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കത്തിലൂടെ 97 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

Eng­lish sum­ma­ry: covid updates from Kozhikode.

You may also like this video: