Web Desk

August 13, 2020, 8:27 am

കോവിഡ് ; തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കടുത്ത നിയന്ത്രണങ്ങള്‍

Janayugom Online

കോവിഡ് വ്യാപനം മൂലം തൃശൂര്‍ ജില്ലയിലെ മുഴുവന സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയിലെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചിരുന്നു.

കോവിഡിന്റെ ലക്ഷണങ്ങളോടെ എത്തുന്ന രോഗികള്‍ക്ക് ഒപി ഐപി വിഭാഗങ്ങളില്‍ പ്രത്യേക സജ്ജീകരിണങ്ങള്‍ ഏര്‍പ്പെടുത്തണം. കോവിഡ് വാര്‍ഡുകളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. രോഗികളെ പരിശോധിക്കുമ്പോള്‍ വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഇവര്‍ ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.

Eng­lish sum­ma­ry: new covid pro­to­col in pri­vate hospitals

You may also like this video: