Web Desk

തിരുവനന്തപുരം

October 01, 2020, 9:06 pm

സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്ക്; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരരുത്, കോവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

Janayugom Online

സംസ്ഥാനത്ത് കോവിഡ് പ്രപതിരോദത്തിന്റെ ഭാഗമായിയുളള നിയന്ത്രണങ്ങളുടെ ഉത്തരവ് വന്നു. അഞ്ചു പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നത് വിലക്കി.വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാംഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇടപെടല്‍ ഉണ്ടാവണം. അതിന് ഇന്നുള്ള സംവിധാനം പോരാ. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കാന്‍ ആകണം . സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവരെ പഞ്ചായത്തുകള്‍ , മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം.സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം.

ENGLISH SUMMARY: NEW COVID RESTRICTIONS IN KERALA

YOU MAY ALSO LIKE THIS VIDEO