29 March 2024, Friday

Related news

January 9, 2024
December 9, 2023
September 2, 2023
October 31, 2022
October 30, 2022
October 29, 2022
October 28, 2022
October 27, 2022
October 9, 2022
October 4, 2022

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ ; കേരളത്തിൽ കനത്ത മഴ തുടരും

Janayugom Webdesk
November 12, 2021 11:40 am

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ രൂപപ്പെടും. ആൻഡമാൻ കടലിലാകും ന്യുനമർദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. 

കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ‚ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടേക്കും.

അതേസമയം, വടക്കൻ തമിഴ്‌നാടിന് മുകളിലെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞു. ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ ശമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്.
eng­lish summary;new deep sea depression
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.