ന്യൂഡൽഹി: ന്യൂ ഡൽഹിയിൽ അതിശൈത്യം തുടരുന്നു. 19 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമാണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19.85 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഈ മാസത്തെ ശരാശരി ഉയർന്ന താപനില. 1919,1929,1961,1997 എന്നീ വർഷങ്ങളിലാണ് ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസിനു താഴെയായത്. ഈ മാസം മുപ്പതോടെ 19.15 ഡിഗ്രി സെൽഷ്യസ് താപനിലയിലേക്ക് താഴ്ന്ന് കഴിഞ്ഞാൽ 1901 നുശേഷമുള്ള ഏറ്റവും തണുപ്പേറിയ ഡിസംബർ ആകും ഈ വർഷത്തേത്.
ഈ മാസം അവസാനത്തോടെ ശരാശരി താപനില 19.15 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് എത്തുമെന്നാണ് മീറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് പ്രതീക്ഷിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.