സ്റ്റോറികളിൽ ലിങ്ക് ഷെയറിങ്ങ് ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതായ് ഇൻസ്റ്റാഗ്രാം അറിയിച്ചു. ജൂൺ മാസത്തിൽ കമ്പനി ഈ ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങുന്നതായും ഓഗസ്റ്റ് അവസാനത്തോടെ സൈ്വപ്പ്-അപ്പ് ലിങ്കുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തിരുന്നു.മുൻപ് പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കാണ് ഈ സൗകര്യം ലഭ്യമായിരുന്നത്.
പുതിയ മാറ്റത്തോടെ ലിങ്ക് സ്റ്റിക്കറുകൾ ഉപയോഗിച്ച് ഏതൊരാൾക്കും തങ്ങളുടെ സ്റ്റോറികളിൽ ലിങ്കുകൾ ചേർക്കാൻ കഴിയും. അതു കൊണ്ട് ലിങ്ക് സ്റ്റിക്കറുകൾ കൂടുതൽ ഉപയോക്താക്കളെ അവരുടെ അക്കൗണ്ടുകളുടെ സ്ഥിരീകരിച്ച നിലയും പിന്തുടരുന്നവരുടെ എണ്ണവും പരിഗണിക്കാതെ സ്റ്റോറികളിലൂടെ എക്സ്റ്റേണൽ യുആൽഎല്ലുകൾ പങ്കിടാൻ പ്രാപ്തമാക്കും.
1. ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് വലത്തോട്ട് സ്വൈപ്പ് ചെയ്യുക. സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും.ചിത്രമോ ദൃശ്യങ്ങളോ സ്റ്റോറി ആയി നൽകാം.
2. സ്റ്റോറി ഇടേണ്ട ചിത്രം തെരഞ്ഞെടുത്താൽ മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ സ്റ്റിക്കറുകൾ ലഭിക്കും. ഇതിൽ ലിങ്ക് ഓപ്‌ഷൻ കാണാൻ കഴിയും.
3. പോസ്റ്റ് ചെയ്യേണ്ട ലിങ്ക് കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക. മറ്റേതു സ്റ്റിക്കറുകളും പോലെ ലിങ്ക് സ്റ്റിക്കറും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് സ്റ്റോറിയുടെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും നീക്കാൻ കഴിയും.
4. ലിങ്ക് സ്റ്റിക്കർ ക്ലിക്ക് ചെയ്താൽ ലിങ്കിന്റെ ഉള്ളടക്കത്തിലേക്ക് പോകാൻ കഴിയും.ഷെയർ ബട്ടൺ ഉപയോഗിച്ച് ഈ സ്റ്റോറി ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽ പങ്കുവെക്കാൻ കഴിയും.
english summary; new feature update in instagram
you may also like this video;
<iframe width=“560” height=“315” src=“https://www.youtube.com/embed/3YjQJ-ixL38” title=“YouTube video player” frameborder=“0” allow=“accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.