ഫൊക്കാന: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്സി

Posted on July 30, 2020, 6:12 pm

ഫൊക്കാന പ്രസിഡന്റായി ജോർജി വർഗീസും സെക്രെട്ടറിയായി സജിമോൻ ആന്റണിയും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി മറ്റമനയാണ് ട്രഷറർ. ജോർജി വർഗീസ് നേതൃത്വം നൽകിയ ടീമിനെതിരെ സ്ഥാനാർഥികളായി ആരും പത്രിക നൽകാത്തതിനാൽ എല്ലാ സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. മറ്റു എക്സിക്യൂട്ടീവ് ഭാരവാഹികൾ: ജയ്ബു മാത്യു കുളങ്ങര- എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, തോമസ് തോമസ്-വൈസ് പ്രസിഡണ്ട്, ഡോ മാത്യു വർഗീസ്-അസോസിയേറ്റ് സെക്രട്ടറി, വിപിൻ രാജ്-അസോസിയേറ്റ് ട്രഷറർ, ഡോ. കല ഷാഹി- വിമൻസ് ഫോറം ചെയർപേഴ്സൺ, ജോജി തോമസ് അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി, ബിജു ജോൺ അഡിഷണൽ അസോസിയേറ്റ് ട്രഷറർ. ഇവർക്ക് പുറമെ 14 അംഗ നാഷണൽ കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി ബോർഡിലേക്കുള്ള ഒഴിവിൽ 2 അംഗങ്ങളുംഏഴ് റീജിയണൽ വൈസ് പ്രസിഡണ്ടുമാരും രണ്ട് ഓഡിറ്റർമാരും സത്യപ്രതിജ്ഞ ചെയ്തു.

സജി എം. പോത്തൻ (ഹഡ്സൺ വാലി മലയാളി അസോസിയേഷൻ), ടോമി അമ്പേനാട്ട് ( ചിക്കാഗോ മലയാളി അസോസിയേഷൻ) ഈനിവരാണ് തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ബോർഡ് അംഗങ്ങൾ.

തെരെഞ്ഞെടുപ്പിൽ വിജയിച്ചവർ:

നാഷണൽ കമ്മിറ്റി അംഗങ്ങൾ, ബ്രാക്കറ്റിൽ അസോസിയേഷൻ: മനോജ് ഇടമന- നയാഗ്ര മലയാളി അസോസിയേഷൻ (കാനഡ), സതീശൻ നായർ ‑മിഡ്വെസ്റ് മലയാളി അസോസിയേഷൻ (ഇല്ലിനോയി), ജോർജ് പണിക്കർ — ഇല്ലിനോയി മലയാളി അസോസിയേഷൻ (ഇല്ലിനോയി), കിഷോർ പീറ്റർ- മലയാളി അസോസിയേഷൻ ഓഫ് സെന്ററൽ ഫ്ലോറിഡ (ഫ്ലോറിഡ), ഗ്രേസ് എം. ജോസഫ് — ടാമ്പാ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), ഗീത ജോർജ്-മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ, മങ്ക (കാലിഫോർണിയ), ചാക്കോ കുര്യൻ- ഒർലാണ്ടോ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), ജോൺസൺ തങ്കച്ചൻ- ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (വിർജീനിയ), സോണി അമ്പൂക്കൻ — കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ട് (കണക്ടിക്കട്ട്), അപ്പുക്കുട്ടൻ പിള്ള — കേരളകൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ന്യൂയോർക്ക്).

യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗങ്ങൾ: സ്റ്റാൻലി എത്തുനിക്കൽ — കെ. സി. എസ. എം. ഡബ്ള്യു. (വാഷിംഗ്ടൺ ഡി. സി), അഖിൽ മോഹൻ-ഇല്ലിനോയി മലയാളി അസോസിയേഷൻ ചിക്കാഗോ ( ഇല്ലിനോയി) അഭിജിത്ത് ഹരിശങ്കർ- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാറ്റ് (ഫ്ലോറിഡ), ജെയ്സൺ ദേവസ്യ — കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്ടൺ. ഡി. സി. )

റീജിയണൽ വൈസ് പ്രസിഡണ്ടുമാർ:

ഷാജി വർഗീസ് മലയാളി അസോസിയേഷൻ ഓഫ് ന്യ (ന്യൂജേഴ്സി), തോമസ് കൂവള്ളൂർ ‑ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് (ന്യൂയോർക്ക്), ഡോ. ബാബു സ്റ്റീഫൻ- കെ. എ. ജി. ഡബ്ലിയു വാഷിംഗ്ടൺ ഡി. സി. ), ഡോ. ജേക്കബ് ഈപ്പൻ — മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണി, മങ്ക (കാലിഫോർണിയ), അലക്സാണ്ടർ കൊച്ചുപുരക്കൽ- ചിക്കാഗോ മലയാളി അസോസിയേഷൻ (ഇല്ലിനോയി), സോമോൻ സക്കറിയ‑ബ്രാംപ്ടൻ മലയാളി സമാജം (കാനഡ), രാജൻ പടവത്ത്ത്തിൽ — കൈരളി ആർട്സ് ക്ലബ് (ഫ്ലോറിഡ). ഓഡിറ്റർമാർ: ഉലഹന്നാൻ വർഗീസ്- ഹഡ്സൺ വാലി മലയാളി അസോസിയേഷൻ, (ന്യൂയോർക്ക്), എറിക് മാത്യു-കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്ടൺ ഡി. സി. ).

തെരെഞ്ഞെടുപ്പ് കമ്മീഷണർ കുര്യൻ പ്രക്കാനം ആണ് വിജയികളെ പ്രഖ്യാപിച്ചത്. തുടർന്ന് വിജയികൾ തെരെഞ്ഞെടുപ്പ് കമ്മീഷണർ മുൻപാകെ സ്യത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു. സ്ഥാനമേറ്റ ശേഷം പുതിയ പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം ചെയർപേഴ്സൺ കല ഷാഹി എന്നിവർ മീറ്റിംഗിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, മറിയാമ്മ പിള്ള, ജോൺ പി. ജോൺ, കമാൻഡർ ജോർജ് കൊരുത് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. തുടർന്ന് മാധ്യമ പ്രവര്ത്തകരുമായി സംവാദവും നടന്നു.

കോവിഡ് 19 മൂലമുള്ള പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ അധ്യക്ഷതയിൽ സൂം മീറ്റിംഗിലൂടെ നടത്തിയ ചടങ്ങിലാണ് തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ്ജാച്ചടങ്ങും നടന്നത്. സെപ്റ്റംബർ 9 നു തെരഞ്ഞെടുപ്പ് നടത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിഞ്ജാപനമിറക്കിയിരുന്നതായിരുന്നു. എന്നാൽ നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതിയായ ജൂലൈ 27 വരെ, എതിർ പാനലിൽ മത്സരിക്കുമെന്ന് നേരത്തെ പത്ര മാധ്യമങ്ങളിലൂടെ അറിയിച്ച, ലീല മാരേട്ട് നേതൃത്വം നൽകുന്ന പാനലിൽ നിന്ന് ഒരാൾ പോലും പത്രിക നൽകിയിരുന്നില്ല. ഇതേതുടർന്ന് സെപ്റ്റംബറിൽ നടക്കാനിരുന്ന തിരെഞ്ഞെടുപ്പ് വേണ്ടെന്നു വച്ച് പ്രഖ്യാപനം മുൻകൂട്ടി നടത്തുകയായിരുന്നുവെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണർ കുര്യൻ പ്രക്കാനം, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്, ബെൻ പോൾ എന്നിവർ സൂം മീറ്റിംഗിൽ വ്യക്തമാക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി. ജേക്കബ് സ്വാഗതവും വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും പറഞ്ഞു