ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രധാന കച്ചവടക്കാരായ സ്വിഗിക്കും സൊമാറ്റയ്ക്കും പുതിയ വെല്ലുവിളിയുമായി ആമസോൺ വരുന്നു. ബാംഗ്ലൂരുവിലാണ് ആമസോണിന്റെ ആദ്യത്തെ ചുവടുവെയ്പ്പ് നടത്തുന്നത്. ഓൺലൈൻ ഭക്ഷണ രംഗത്ത് സ്വിഗ്ഗിയും സൊമാറ്റേയും ഇളവുകൾ വെട്ടിചുരുക്കിയതും വില നിലവാരം പുതുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആമസോണിന്റെ കടന്നു വരവ്.
മാർക്കറ്റിൽ അവസാനമെത്തിയെങ്കിലും ഒന്നാമതാവൻ കഴിയുമെന്നത് ഉറപ്പാണെന്ന് ആമസോണിന്റെ നിക്ഷേപകരിലൊരാൾ പറഞ്ഞു. ആമസോൺ ഇന്ത്യയും ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയും സംയുക്തമായി ആരംഭിക്കുന്ന സ്ഥാപനമാണ് ബാംഗ്ലൂരുവിലെ ഭക്ഷണശാലകളുമായി കരാറിലെത്തിയിരിക്കുന്നത്. 10 മുതൽ 15 ശതമാനം വരെ കമ്മീഷൻ വാങ്ങിയാവും ഭക്ഷണ വിതരണമെന്നാണ് വിവരം.
ENGLISH SUMMARY: New food app enters into food delivery industry
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.