Web Desk

December 18, 2019, 7:13 pm

കേന്ദ്രം ലോട്ടറി നികുതി കൂട്ടി: സർക്കാരിനും ലോട്ടറി തൊഴിലാളികൾക്കും വൻ നഷ്ടം

Janayugom Online

ന്യൂഡൽഹി: രാജ്യത്തെ ലോട്ടറി നികുതി ഏകീകരിച്ചു. അടുത്ത വർഷം മാർച്ച് 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. കേരളത്തിന്റെ എതിർപ്പിനെ മറികടന്നാണ് ലോട്ടറി ജിഎസ്ടി ഏകീകരിക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത്. നേരത്തേ 12 ശതമാനമായിരുന്നു നികുതി എന്നാലത് 28 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ജിഎസ്ടി കൗൺസിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനം. ആദ്യമായാണ് വോട്ടെടുപ്പിലൂടെ നികുതി തീരുമാനം ഉണ്ടാകുന്നത്. കേരള ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി തുടരണമെന്നുള്ള ആവശ്യം അംഗീകരിച്ചില്ല.

28 ശതമാനം ജിഎസ്ടി നിരക്കിന് ആനുപാതികമായി ടിക്കറ്റ് വില വർദ്ധിപ്പിച്ചില്ലെങ്കിൽ സർക്കാരിനും ലോട്ടറി തൊഴിലാളികൾക്കും ഭാരിച്ച നഷ്ടമാണ് ഉണ്ടാവുക. നിലവിൽ 30 രൂപയുടെ 1,05,25,00 ടിക്കറ്റുകൾ അച്ചടിച്ച് വിറ്റുപോകുന്നുണ്ട്. എന്നാൽ 50 രൂപയുടെ 75 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്നതിൽ 3 ലക്ഷം ടിക്കറ്റുകൾ വിറ്റുപോകാതെ കെട്ടിക്കിടക്കുകയാണ്.

you may also like this video