കോവിഡുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രവാസികളുടെ ക്വാറന്റീൻ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്.
പ്രവാസികൾക്ക് പതിനാല് ദിവസം ക്വാറന്റീൻ എന്നായിരുന്നു നേരത്തേയുള്ള നിർദേശം. ഇത് ഏഴ് ദിവസമായി കുറച്ചു കൊണ്ടാണ് പുതിയ നിർദേശം. ഏഴ് ദിവസത്തെ ക്വാറന്റീൻ കാലാവധി കഴിഞ്ഞ ശേഷം കോവിഡ് പരിശോധന നടത്തണമെന്നും നിർദേശത്തിലുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
English summary; new guideline for pravasi
You may also like this video;