പമ്പയിൽ കുളിക്കുന്നതിന് പുതിയ മാർഗ നിർദ്ദേശങ്ങൾ ഏർപ്പെടുത്തി

Web Desk
Posted on October 31, 2019, 7:40 pm

പ​ത്ത​നം​തി​ട്ട: പമ്പാ ​ന​ദി​യി​ൽ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധി​ച്ചു. തീ​ർ​ഥാ​ട​ക​ർ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്നാ​നം ചെ​യ്യു​ന്ന​തി​നാ​ൽ ജ​ലം മ​ലി​ന​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.ഇ​ത് പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യ​തി​നാ​ലാ​ണു സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി നി​രോ​ധി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം അ​ടു​ക്ക​വെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ൻറെ ഉ​ത്ത​ര​വ്. തീ​ർ​ഥാ​ട​ന​കാ​ലം കഴിയുമ്പോൾപമ്പ കൂ​ടു​ത​ൽ മ​ലി​നീ​ക​രി​ക്ക​പ്പെ​ടും. വി​ശ്വാ​സ​ത്തി​ൻറെ പേ​രി​ലാ​ണെ​ങ്കി​ൽ പോ​ലും പമ്പ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജ​ല നി​യ​മം അ​നു​സ​രി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​മ്ബ​യി​ൽ മ​ലി​നീ​ക​ര​ണ നി​രോ​ധം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. ജ​ല​സ്രോ​ത​സു​ക​ളു​ടെ മ​ലി​നീ​ക​ര​ണം ഒ​രു​വ​ർ​ഷം മു​ത​ൽ ആ​റു​വ​ർ​ഷം വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ൻറെ ഉ​ത്ത​ര​വ്.