സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ വർക്ക്ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഞായർ, വ്യാഴം ദിവസങ്ങളിൽ മാത്രം കടകൾ തുറക്കാം. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വർക്ക് ഷോപ്പുകൾ തുറക്കാം. ടയർ,ബാറ്ററി കടകൾക്കും ഇത് ബാധകമാണ്. അടിയന്തര സ്വഭാവമുള്ള റിപ്പയറിങ് ജോലികൾ മാത്രമേ വർക്ക് ഷോപ്പുകൾ ഏറ്റെടുക്കവു എന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നു.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടയർ റിപ്പർ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓൺ റോഡ് സർവീസും റോഡ് സൈഡ് സർവീസും നടത്താം. വർക് ഷോപ്പുകളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 15 ജീവനക്കാരും അതിലധികവും ഉള്ളവര്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്നു. 8 മുതല്‍ 14 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ബിയിലും, മൂന്നു മുതല്‍ ഏഴു ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി സിയിലും പെടുന്നു. രണ്ടു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലാണ്. എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളില്‍ 8 ജീവനക്കാര്‍ക്കും, ബി കാറ്റഗറിയില്‍ 5 ജീവനക്കാര്‍ക്കും, സി കാറ്റഗറിയില്‍ 3 ജീവനക്കാര്‍ക്കും ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥാപനത്തില്‍ ഒരു ജീവനക്കാരനും ജോലി ചെയ്യാമെന്നും മാര്‍ഗനിർദേശം വ്യക്തമാകുന്നു.
ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട പണികളും വര്‍ക്ക്ഷോപ്പുകള്‍ക്ക് ഏറ്റെടുക്കാം. അതേസമയം ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങള്‍ക്കായിരിക്കും ചുമതല. അതിനെ സംബന്ധിച്ച് ഉത്തരവില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം വച്ചിട്ടില്ല.
ENGLISH SUMMARY: new guidelines for reopening vehicle work shops in Kerala during lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.