കോവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്നിര്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര മാര്‍ഗ രേഖ പിന്തുടര്ന്നാണ് പുതിയ തീരുമാനം.
പുതിയ മാര്‍ഗ നിര്‍ദേശം പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുളള അവധി ദിവസങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങള്‍ക്ക് തുല്യമായിരിക്കും ആരോഗ്യ പ്രവര്‍ത്തകരുടെ അവധികള്‍. കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കം വരുന്ന സാഹചര്യം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ പോകുന്നത് അടക്കമുളള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും.
ENGLISH SUMMARY: new guideliness for health workers
YOU MAY ALSO LIKE THIS VIDEO