കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസുകാർക്ക് പുതിയ മാർഗ നിർദേശങ്ങൾ. 50 വയസിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്. മറ്റു രോഗങ്ങളുള്ള 50 വയസിന് മുകളിലുള്ളവരെയും പുറം ജോലിയ്ക്ക് അയക്കരുതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
പൊലീസുകാർക്ക് ചികിത്സ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മുൻപും കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊലീസുകാർക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലുമാണ് മാർഗ നിർദേശങ്ങൾ കർശനമാക്കി സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവിമാർക്കും ക്യാമ്പുകളുടെയും ബറ്റാലിയനുകളുടെയും ചുമതലയുള്ളവർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. മാത്രമല്ല, പൊലീസുകാർക്ക് കോവിഡ് ബാധിച്ചാൽ ചികിത്സ ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു. ഇടുക്കിയിൽ കോവിഡ് ബാധിച്ച് സ്പെഷ്യൽ ബ്രാഞ്ച് സിഐ മരിച്ച സാഹചര്യത്തിൽ കൂടിയാണ് നടപടി. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ടു ദിവസത്തേക്ക് പൊലീസ് ആസ്ഥാനം അടച്ചിട്ടു.
Sub: New COVID guildlines for police in the state
You may like this video also