ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും കോവിഡ് രോഗിയല്ലെന്ന് സ്വയം സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
ബ്രിട്ടണില്‍ നിന്ന് ജനുവരി 8 നും 30 നും ഇടയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുൻപ് www.newdelhiairport.in എന്ന ഓണ്‍ലൈൻ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
യാത്രക്കാരുടെ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണം. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആര്‍ടി- പിസിആര്‍ ടെസ്റ്റിനുളള സൗകര്യം ഒരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിമാനത്താവളങ്ങള്‍ക്ക് സമീപം ക്വാറന്റീൻ സൗകര്യമൊരുക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ENGLISH SUMMARY: new guidelines for Britain passengers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.