Monday
18 Feb 2019

മാനന്തവാടി നഗരസഭ ലൈഫ്ഭവനങ്ങളുടെ താക്കോൽദാനം ബുധനാഴ്ച 

By: Web Desk | Monday 14 January 2019 3:29 PM IST

മാനന്തവാടി: പിഎംഎവൈ ലൈഫ് പദ്ധതിയിലൂടെ ആദ്യഘട്ടം  നിർമ്മാണം പൂർത്തികരിച്ച 101 വീടുകളുടെ താക്കോൽദാനവും 2018 ആഗസ്റ്റ് മാസത്തിലുണ്ടായ കാലവർഷത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ സഹായിക്കാൻ നഗരസഭയക്ക് സൗജന്യമായി ലഭ്യമായ ഭൂമിയുടെ രേഖകൾ കൈമാറൽ ചടങ്ങും നാളെ രാവിലെ 10 മണിക്ക് നഗരസഭ ടൗൺഹാളിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വി ആർ പ്രവിജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1613 കുടുംബങ്ങൾക്കാണ് വീട് പുതുതായി നിർമ്മിക്കുന്നത്.2020 ഓടെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലൂന്നിനവകേരള മിഷന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയിലുടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒ ആർ കേളു എം എൽ എ തക്കോൽദാനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ വി ആർ പ്രവിജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഭൂമിയുടെ രേഖകൾ സബ് കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിക്കും. ലൈഫ്മിഷന്റെ ഭാഗമായി പ്രവർത്തനം പൂരത്തികരിച്ച എസ്ടി വീടുകളുടെ താക്കോൽദാനം നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ നിർവഹിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സാജിത മുഖ്യ പ്രഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ശോഭരാജൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമായ പി.ടി.ബിജു, ലില്ലികുര്യൻ,ശാരദ സജീവൻ എന്നിവർ പങ്കെടുത്തു.
Related News