തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. കോർപ്പറേഷനിലെ അമ്പലത്തറ, കളിപ്പാകുളം വാർഡുകൾ മാത്രമാണ് ഇനി ഹോട്ട് സ്പോട്ടുകൾ. അതേസമയം വർക്കലയെ വീണ്ടും ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.
ഇനി ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ടു വാർഡുകളും വർക്കല മുൻസിപ്പാലിറ്റിയും ഒഴികെയുള്ള പ്രദേശങ്ങൾ ഓറഞ്ച് കാറ്റഗറിയിൽ ആയിരിക്കും. ഓറഞ്ച് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ പിൻതുടരേണ്ട നിബന്ധനകൾ ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രാബല്യത്തിലുണ്ടായിരിക്കും.
ഇതോടൊപ്പം ഇടുക്കിയിലെയും കോട്ടയത്തേയും 3 പഞ്ചായത്തുകൾ പുതിയതായി ഹോട്ട് സ്പോട്ട് പ്രദേശങ്ങളിലുള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന വാഴത്തോപ്പ്, നെടുങ്കണ്ടം, ഏലപ്പാറ എന്നീ പ്രദേശങ്ങളും കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, കോട്ടയം നഗരസഭ എന്നിവിടങ്ങളുമാണ് പുതിയതായി ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.