ആരോഗ്യപ്രവര്‍ത്തകരെ തടയരുത് ; സ്വകാര്യ ക്ലിനിക്കുകളും ലാബുകളും തുറക്കാം, കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Web Desk

ന്യൂഡൽഹി

Posted on May 11, 2020, 11:20 am

ആരോഗ്യപ്രവര്‍ത്തകരെ തടയരുതെന്നും നഴ്സിംഗ് ഹോമുകളും സ്വകാര്യ ക്ലിനിക്കുകളും ലാബുകളും തുറക്കാമെന്നും കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഈ നിര്‍ദേശമുള്ളത്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കണമെന്നും അജയ് ഭല്ല കത്തില്‍ പറയുന്നുണ്ട്.

പാരാമെഡിക്കല്‍ ജീവനക്കാർ, ശുചീകരണ തൊഴിലാളികള്‍, നഴ്‌സുമാര്‍, ആംബുലന്‍സ് തുടങ്ങി എല്ലാ മേഖലയിലുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ആശുപത്രികളിലേക്ക് എത്തുന്നതിനുള്ള സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

 

updat­ing…

you may also like this video;