വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി

July 27, 2021, 5:09 pm

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നൂറോളംപേർ സിപിഐയില്‍ ചേര്‍ന്നു

Janayugom Online

 

സുല്‍ത്താന്‍ ബത്തേരി: വയനാട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന വത്സ ചാക്കോ, നൂൽപ്പുഴ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി തങ്കപ്പൻ, ബത്തേരി മുൻസിപ്പാലിറ്റിയിൽ കർഷക മുന്നണി സ്ഥാനാർഥി ആയിരുന്ന കെ പി അസൈനാർ  ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പേർ സിപിഐയിൽ ചേർന്നു.

പാർട്ടിയിൽ ചേർന്നവർക്കുള്ള സ്വീകരണം പാർട്ടി സംസ്ഥാന എക്സികുട്ടീവ്  അംഗം

പി പി സുനീർ  ഉൽഘാടനം ചെയ്തു. ബത്തേരി, കൽപറ്റ, പനമരം  തുടങ്ങിയ സ്ഥലങ്ങളിൽ വച്ചായിരുന്നു സ്വീകരണം. വരും ദിവസങ്ങളിൽ കൂടുതൽ പേർ  പാര്‍ട്ടിയില്‍ ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് നേതാക്കൾ  പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂര്‍ത്തി, അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, പി എം ജോയ്, കെ ഗീവർഗീസ്,മഹിത മൂർത്തി തുടങ്ങിയവർ പങ്കെടുത്തു