June 29, 2022 Wednesday

കരുവൻതുരുത്തി വില്ലേജ് ഓഫീസിൽ വായനമൂല ഒരുങ്ങുന്നു

By Janayugom Webdesk
December 30, 2019

ഫറോക്ക്: കരുവൻതുരുത്തി വില്ലേജ് ഓഫീസിൽ വരുന്നവർക്കിനി കാത്തിരുന്നു മുഷിയേണ്ട. അവർക്കു വിനോദത്തിനും വിജ്ഞാനത്തിനുമായി വായനമൂല ഒരുങ്ങുന്നു. വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പൂമുഖത്താണ് വായനമൂല സജ്ജീകരിക്കുന്നത്. 10 പേർക്കിരുന്നു പത്രവായന നടത്താൻ സൗകര്യമൊരുക്കിയതായി വില്ലേജ് ഓഫീസർ കെ സദാശിവൻ പറഞ്ഞു. ഇപ്പോൾ 6 പത്രങ്ങൾ ഉണ്ട്. കൂടുതൽ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കാൻ ശ്രമിക്കും. വായിക്കാൻ താല്പര്യമില്ലാത്തവർക്ക് ടി വി കണ്ടിരിക്കാം. അതിനു വേണ്ടി ടി വി സെറ്റും സജ്ജീകരിച്ചു കഴിഞ്ഞു.

2019 മാർച്ച് ഒന്നിനാണ് കരുവൻതുരുത്തി വില്ലേജ് ഓഫീസ് വെസ്റ്റ് നല്ലൂരിലെ സ്വന്തം കെട്ടിടത്തിലേക്കു മാറ്റിയത്. വാകേരി അപ്പു എന്ന പവിത്രൻ സൗജന്യമായി സർക്കാറിനു നൽകിയ നാലര സെന്റു സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ വില്ലേജ് ഓഫീസ് നിർമ്മിച്ചത്. സംസ്ഥാന റവന്യു മന്ത്രി ഇ ചന്ദ്രശേഖരനായിരുന്നു ഉദ്ഘാടകൻ. ഫറോക്ക് നഗരസഭയിലെ 19 ഡിവിഷനുകൾ ഈ വില്ലേജിന്റെ പരിധിയിൽ വരും. വില്ലേജ് ഓഫീസർ ഉൾപ്പടെ 4 ജീവനക്കാരാണ് ഇവിടെയുള്ളത്. സ്പെഷൽ വില്ലേജ് ഓഫീസറുടെ തസ്തിക ഉണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. വില്ലേജ് ഓഫീസ് അങ്കണത്തിൽ ഒരുക്കുന്ന വായന മൂല ജനുവരി ഒന്നിനു രാവിലെ 10 മണിക്ക് കോഴിക്കോട് താലൂക്ക് തഹസീൽദാർ പി ശുഭനാണ് ഉദ്ഘാടനം ചെയ്യുന്നത്.

Eng­lish sum­ma­ry: new library starts in vil­lage office

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.