March 26, 2023 Sunday

ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സംസ്ഥാനം

Janayugom Webdesk
തിരുവനന്തപുരം
May 4, 2020 1:15 pm

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതോടെ ഇളവുകളുടെയും നിയന്ത്രണങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരിക്കുകയാണ് സംസ്ഥാനം. പൊതുഗതാഗതം നടക്കില്ല. പാര്‍ക്കുകള്‍, സിനിമാ തിയേറ്ററുകള്‍, മാളുകള്‍, മദ്യശാലകള്‍ എന്നിവ തുറക്കില്ല. ബാര്‍ബര്‍ ഷോപ്പുകളും മാളുകളും ഗ്രീന്‍ സോണില്‍ പോലും തുറക്കാന്‍ അനുമതിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകള്‍ക്ക് മാത്രം തുറക്കും. ഗ്രീന്‍ സോണുകളില്‍ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കും. അമ്പത് ശതമാനം ജീവനക്കാര്‍ മാത്രം ജോലിക്ക് വരാം. രണ്ട് നില അല്ലാത്ത ടെക്സ്റ്റൈല്‍സും തുറക്കാം. പ്രവാസികളുടെ മടങ്ങിവരവ് നിരീക്ഷിക്കാന്‍ പഞ്ചായത്തു തല സമിതിയെ നിയോഗിക്കും.

Updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.