Web Desk

അബുദാബി

March 13, 2020, 10:52 pm

കേരളാ സോഷ്യല്‍ സെന്റര്‍ സാരഥികള്‍ : കൃഷ്ണകുമാര്‍ പ്രസിഡന്റ്, റോയ് വര്‍ഗീസ് വൈസ് പ്രസിഡന്റ്

Janayugom Online

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ മലയാളികൂട്ടായ്മകളിലൊന്നായ അബുദാബി കേരളാ സോഷ്യല്‍ സെന്ററിന് പുതിയ സാരഥികള്‍. ക‍ൃഷ്ണകുമാര്‍ പ്രസിഡന്റായും റോയ് ഐ വര്‍ഗീസ് വൈസ് പ്രസിഡന്റായും തെര‍ഞ്ഞെടുക്കപ്പെട്ട പതിനാറംഗ ഭരണസമിതിയുടെ സെക്രട്ടറിയായി ലൈനമുഹമ്മദും സി കെ ബാലചന്ദ്രന്‍ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. അബുദാബി ശക്തി തിയേറ്റേഴ്സ്, യുവകലാസാഹിതി, ഫ്രണ്ട്സ് എഡിഎംഎസ്, കല അബുദാബി എന്നീ സംഘടനകളുടെ ഏകോപനസമിതിയാണ് കേരളാ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

ശക്തി തിയേറ്റേഴ്സ് മുന്‍ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ് പുതിയ പ്രസിഡന്റ് കൃഷ്ണകുമാര്‍. സെക്രട്ടറി ലൈനയും ട്രഷറര്‍ ബാലചന്ദ്രനും ശക്തിതിയേറ്റേഴ്സ് പ്രതിനിധികളാണ്. യുവകലാസാഹിതി അബുദാബി സംഘടനാ സെക്രട്ടറിയും യുഎഇ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമായ റോയ് ഐ വര്‍ഗീസ് തുമ്പമണ്ണിലും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. പ്രവര്‍ത്തക സമിതി അംഗങ്ങളായി യുവകലാസാഹിതിയുടെ ഫിറോസ് ചാലില്‍, ഗഫൂര്‍ എടപ്പാള്‍ (ഫ്രണ്ട്സ് എഡിഎംഎസ്), ശശികുമാര്‍ (കല അബുദാബി), കെ കെ ശ്രീപിലിക്കോട്, നിര്‍മ്മല്‍, ഉബൈദ്, അക്ബര്‍, മണിക്കുട്ടന്‍, നാരായണന്‍ നമ്പൂതിരി, സിയാദ്, അബൂബേക്കര്‍, ജമാല്‍ എന്നിവരേയും തെര‍ഞ്ഞെടുത്തു.

Eng­lish Sum­ma­ry: New mem­bers of ker­ala social center

You may also like this video