കോവിഡ് ബാധിച്ചവരുടെ റൂട്ട് മാപ്പ് ഇനിയില്ല; പകരം പുതിയ സംവിധാനം ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on July 26, 2020, 12:00 pm

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതിനെ തുടര്‍ന്ന് രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കി പ്രസിദ്ധിക്കരിക്കുന്നത് നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍.റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് പകരം പ്രദേശത്തിന്‌റെ കോവിഡ് മാപ്പിങ് നടത്താനാണ് പുതിയ തീരുമാനം.

മറ്റ് പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ വഴിയുളള രോഗപ്പകര്‍ച്ച, പ്രാദേശിക സമ്പര്‍ക്കം,ഉറവിടമറിയാത്ത കേസുകള്‍ എന്നിങ്ങനെ വിശദാംശങ്ങളടക്കം ഇതിലുണ്ടാകും.ഓരോ ഇനത്തിനും ഓരോ നിറം നല്‍കിയാണ് മാപ്പിങ്ങ്. ഇതരനാടുകളില്‍ നിന്ന് കഴിഞ്ഞ 28 ദിവസത്തിനിടെ നാട്ടില്‍ മടങ്ങിയെത്തിയവരിലെ രോഗബാധിതരെ നീല നിറം കൊണ്ട് അടയാളപ്പെടുത്തും. ഇവരില്‍ നിന്നുളളവയടക്കം സമ്പര്‍ക്കപ്പകര്‍ച്ചയ്ക്ക് മഞ്ഞയും ഉറവിടമറിയാത്തവര്‍ക്ക് ചുവപ്പും നിറം നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പച്ച നിറമായിരിക്കും.

ENGLISH SUMMARY: NEW METHOD INSTEAD OF ROUTE MAP

YOU MAY ALSO LIKE THIS VIDEO