Web Desk

ഗാന്ധിനഗർ

March 15, 2020, 9:57 pm

രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട് ബിജെപി നീക്കം: ഗുജറാത്തിലും അട്ടിമറി

നാല് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു
Janayugom Online

രാജ്യസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്തിൽ ബിജെപിയുടെ അട്ടിമറിനീക്കം. കോൺഗ്രസിന് കനത്ത തിരിച്ചടിയായി നാല് എംഎൽഎമാർ രാജിവെച്ചു. കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് മൂന്നാമത്തെ സീറ്റ് ലക്ഷ്യമിട്ട് ബിജെപി മുൻ കോൺഗ്രസ് നേതാവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ തങ്ങളുടെ എംഎൽഎമാരെ പാർട്ടി ജയ്പൂരിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം തുടങ്ങിയിരുന്നു. 14 പേരടങ്ങുന്ന ആദ്യസംഘം ജയ്പൂരിലെത്തിയിരുന്നു. ഇതിനിടെയാണ് നാല് എംഎൽഎമാരെ കാണാതായത്. ഇതിന് പിന്നാലെയാണ് എംഎൽഎമാർ ഗുജറാത്ത് നിയമസഭ സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയത്. നാല് കോൺഗ്രസ് എംഎൽഎമാരായിരുന്നു ആദ്യം സ്പീക്കർക്ക് രാജി സമർപ്പിച്ചത് പിന്നാലെ തന്നെ താനും രാജിവെച്ചതായി എംഎൽഎ പ്രവീൺ മാരൂവും അറിയിച്ചു. ജിവി കക്കാഡിയ, സോംബായ് പട്ടേല്‍ എന്നിവരുൾപ്പെടെയുള്ളവരാണ് രാജിവെച്ചത്.

അതേസമയം രാജിവെച്ചന്ന പ്രചാരണം നിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ വ്രിജിഭായ് രംഗത്തെത്തിയിട്ടുമുണ്ട്. ഗുജറാത്ത് നിയമസഭയിൽ 182 സീറ്റുകളാണ് ഉള്ളത്. 103 സീറ്റുകളോടെ ബിജെപി അധികാരമുറപ്പിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് 73 സീറ്റുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ട് സീറ്റും എൻസിപി ഒരു സീറ്റും നേടി. ഈ രണ്ട് കക്ഷികളും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമാണ്. എന്നാൽ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയുടെ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. മാർച്ച് 26ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് ഗുജറാത്തിലുള്ളത്.

ഇതിൽ നിലവിലെ കക്ഷി നില പ്രകാരം രണ്ട് സീറ്റുകൾ ബിജെപിയ്ക്കും മേവാനിയുടെ പിന്തുണയോടെ രണ്ട് സീറ്റുകൾ പ്രതിപക്ഷമായ കോൺഗ്രസിനും ലഭിക്കും. എന്നാൽ അട്ടിമറി ലക്ഷ്യമിട്ട് മൂന്ന് സീറ്റുകളിലേക്ക് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിന് അപകടസൂചന ലഭിച്ചിരുന്നു. ഇതോടെയാണ് തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് ജയ്പൂരിലേക്ക് മാറ്റാൻ ആരംഭിച്ചത്. ഇതിനിടെയായിരുന്നു എംഎൽഎമാരുടെ രാജി പ്രഖ്യാപനം ഉണ്ടായത്. ഒരു രാജ്യസഭാ സീറ്റ് സ്വന്തമാക്കാൻ നിലവിൽ 37 വോട്ടാണ് ഇവിടെ വേണ്ടത്. നിലവിൽ 103 സീറ്റുള്ള മൂന്ന് സീറ്റിൽ വിജയിക്കണമെങ്കിൽ 111 സീറ്റ് വേണ്ടിവരും. പകരം നാല് എംഎൽഎമാർ രാജിവയ്ക്കുന്നതോടെ ഉണ്ടാകുന്ന വോട്ടിങ് അനുപാതത്തിലെ മാറ്റത്തിലൂടെ ഈ സീറ്റ് നേടിയെടുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Eng­lish Sum­ma­ry: New move­ment of bjp in gujarath

You may also like this video