പുതിയ നിസ്സാന്‍ കിക്ക്സ് സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനം ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും.ഈ ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്.ഏറെ പ്രശംസ നേടിയ നിസ്സാന്റെ എക്സ്-ട്രോണിക് സിവിടി ട്രാന്‍മിഷനോടെയാണ് കിക്ക്‌സ് വിപണിയിലെത്തുന്നത്.ഉയര്‍ന്ന ബില്‍റ്റ് ഇന്‍ ക്വാളിറ്റി,ബെസ്റ്റ് ഇന്‍-ക്ലാസ് ടര്‍ബോ എഞ്ചിന്‍, ബെസ്റ്റ് ഇന്‍-ക്ലാസ് എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ എന്നിവയാണ് പുതിയ നിസ്സാന്‍ കിക്ക്‌സിന്റെ സവിശേഷതകള്‍.
ജാപ്പനീസ് എഞ്ചിനീയറിംഗും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ നിസ്സാന്‍ കിക്ക്സ് 2020 നിര്‍മ്മിച്ചിരിക്കുന്നത്.പുതിയ കിക്ക്‌സ് മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.നാല് സിലിണ്ടറുള്ള എച്.ആര്‍ 13 ഡി.ഡി.ടി 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്.156 പി.എസ് കരുത്തും 254 എന്‍.എം ടോര്‍ക്കുമുണ്ട്. നിസ്സാന്‍ ജി.ടി-ആര്‍ എഞ്ചിനില്‍ ഉപയോഗിച്ചിരിക്കുന്നതരം സിലിണ്ടര്‍ കോട്ടിങ് ടെക്നോളജിയാണ് ഉപയോഗിച്ചിട്ടുണ്ട്. ഇത് എഞ്ചിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന ഇന്ധനക്ഷമത, മികച്ച പ്രകടനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.പുതിയ നിസ്സാന്‍ എക്സ്-ട്രോണിക് സിവിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാന്‍ കിക്കസ് സിവിടിക്ക് ഈ ക്ലാസിലെ തന്നെ മികച്ച ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.
എട്ട് ഘട്ടമുള്ള എം മോഡ് ട്രാന്‍സ്മിഷനാണ് എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് എം.ടി ട്രാന്‍സ്മിഷന്‍ പോലുള്ള അനുഭവം നല്‍കുന്നു. പുതിയ നിസ്സാന്‍ എക്സ്-ട്രോണിക് സിവിടി 40% കുറവ് ഫ്രിക്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന ഇന്ധന ക്ഷമതയ്ക്കും മികച്ച ത്വരിത പ്രതികരണത്തിനും ഇത് കാരണമാകുന്നു.ഇന്റലിജന്റ് ടെക്നോളജിയുടെയും ക്ലാസ്-ലീഡിങ് പ്രീമിയം-നെസിന്റെയും അസാധാരണമായ സംയോജന വാഹന പാക്കേജായിരിക്കും പുതിയ നിസ്സാന്‍ കിക്ക്സ്.
ENGLISH SUMMARY: new nissan kicks, comes in 2020 in market
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.