December 4, 2022 Sunday

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

Janayugom Webdesk
September 23, 2020 6:53 pm

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത വസന്തത്തിൻറെ കനൽവഴികളിൽ ഓൺലൈൻ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനൽ മൂടിക്കിടന്ന യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടിയ വസന്തത്തിൻറെ കനൽവഴികളിൽ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. മലയാളസിനിമയിൽ ഇന്നേവരെ ആവിഷ്ക്കരിച്ച വിപ്ലവ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രം. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകർ ഒന്നാകെ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

പുതതലമുറയ്ക്ക് അജ്ഞാതമായ ചരിത്ര വീഥികളിലേക്കാണ് വസന്തത്തിൻറെ കനൽവഴികൾ വെളിച്ചം വീശിയത്. മൂവായിരത്തോളം അഭിനേതാക്കളും ഗ്രാമീണ തൊഴിലാളികളും ചിത്രത്തിൽ അണിനിരന്നു. ഇൻഡ്യൻ സിനിമാ സംഗീത ചരിത്രത്തിൽ പുതചരിത്രം സൃഷ്ടിച്ച് ഏട്ട്സംഗീത സംവിധായകർ ഒന്നിച്ചു ചേർന്നതാണ് ഇതിലെ സംഗീത വിഭാഗം.

ഉൾക്കരുത്തിൻ്റെ പ്രതീകമായ സഖാവ് പി. കൃഷ്ണപിള്ളയ്ക്ക് ചിത്രത്തിൽ ജീവൻ നൽകിയത് പ്രമുഖ തമിഴ്നാടനും, സംവിധായകനും മയ സമുന്ദ്രക്കനിയാണ്. മലയാള സിനിമയിൽ നായിക — നായകന്മാരായി, പ്രതിഭാധനരായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും ആദ്യമായി പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു, വസന്തത്തിൻ്റെ കനൽവഴികളിൽ ഇരുവരും പിന്നീട് മികച്ച അഭിനേതാക്കൾക്കുള്ള ദേശീയ പുരസ്കാരം നേടിയതു ചരിത്രം. ചരിത്രത്തിൻറെ ചോര ചീന്തിയ വഴികളിൽ ജീവൻ ബലിയർപ്പിച്ചവർക്കുള്ള പ്രണാമം കൂടിയായിരുന്നു ഈ ചിത്രം.

ബോളിവുഡിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശനായിരുന്നു ചിത്രത്തിൻറെ ക്യാമറാമാൻ. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ജനപ്രിയമായി. ദേശിയ — സംസ്ഥാന തലത്തിലും നിരവധി പുരസ്ക്കാരങ്ങൾ ഈ ചിത്രം നേടി. നല്ല സിനിമകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് ‘ഈ ചിത്രവും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്. ബാനർ — വിശാരദ് ക്രിയേഷൻസ്, കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം — അനിൽ വി നാഗേന്ദ്രൻ, ക്യാമറ — കവിയരശ്, എഡിറ്റർ — ബി അജിത്ത്കുമാർ, ഗാനരചന- കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഭാവർമ്മ, അനിൽ വി നാഗേന്ദ്രൻ.

സംഗീതം- വി ദക്ഷിണാമൂർത്തി, എം. കെ. അർജ്ജുനൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ജയിംസ് വസന്തൻ, പി കെ മേദിനി, സി ജെ കുട്ടപ്പൻ, എ ആർ റേഹാന, അഞ്ചൽ ഉദയകുമാർ. പി. ആർ. ഒ. പി. ആർ. സുമേരൻ അഭിനേതാക്കൾ- സമുദ്രക്കനി, സുരഭിലക്ഷ്മി, സിദ്ദിഖ്, മുകേഷ്, റിതേഷ്, ദേവൻ, ധർമ്മജൻ ബോൾഗാട്ടി, ഭീമൻ രഘു, പ്രേംകുമാർ, സുധീഷ്, കെ പി എ സി ലളിത, ദേവിക, ശാരി, ഊർമ്മിള ഉണ്ണി, ഭരണി എന്നീ താരങ്ങൾക്ക് പുറമേ മൂവായിരത്തോളം അഭിനേതാക്കളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Eng­lish sum­ma­ry;  new online movie released

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.