23 April 2024, Tuesday

Related news

April 12, 2024
April 9, 2024
April 7, 2024
April 4, 2024
April 1, 2024
March 16, 2024
February 19, 2024
January 30, 2024
December 18, 2023
November 20, 2023

ചുമട്ടുതൊഴിലാളി ക്ഷേമനിധിയിൽ പുതിയ പെൻഷൻ പദ്ധതി

Janayugom Webdesk
കോഴിക്കോട്
October 26, 2021 10:20 pm

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ വിരമിച്ചവരും വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുന്ന കാര്യം സർക്കാരിന്റ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പു സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

പദ്ധതി നടപ്പിലാക്കിയാലുടൻ പരാതിക്കാരൻ ഉൾപ്പെടെയുള്ളവർക്ക് കാലതാമസം കൂടാതെ പെൻഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകി. നേരത്തെ ബോർഡിലെ ജീവനക്കാർക്ക് കേരള സർവീസ് റൂൾസ് പാർട്ട് മൂന്ന് പ്രകാരം പെൻഷൻ നൽകുന്നതിന് അനുമതി നൽകിയതാണെന്നും എന്നാൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബോർഡിന്റെ ആവശ്യപ്രകാരം പ്രസ്തുത തീരുമാനം പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പുതിയ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കാൻ ചുമട്ടുതൊഴിലാളി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിരമിക്കുന്ന ജീവനക്കാർക്ക് പതിനായിരം മുതൽ ആയിരം രൂപ വരെ സമാശ്വാസ ധനസഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള വികലാംഗ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ടി വി രാമക്യഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Eng­lish Sum­ma­ry: New pen­sion scheme in the Heavy Work­ers Wel­fare Fund

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.