ആർഭാടം കുറയ്ക്കാനും ചെലവ് ചുരുക്കാനും പുതിയ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ ടീം സെലക്ഷന് കമ്മിറ്റി അംഗങ്ങൾക്ക് ബിസിനസ് ക്ലാസ് യാത്ര ഒഴിവാക്കി. ഇനി മുതല്‍ ദേശീയ സീനിയര്‍, ജൂനിയര്‍ ടീമുകളുടെ മുഖ്യ സെലക്ടര്‍മാര്‍ക്ക് മാത്രമേ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ളവരെല്ലാം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സാധാരണ ഇക്കോണമി ക്ലാസില്‍ വേണം യാത്ര നടത്താന്‍. ആഭ്യന്തര വിമാനയാത്രകളുടെ കാര്യത്തിലാണ് ബിസിസിഐയുടെ ഈ നിര്‍ദ്ദേശം. ബിസിസിഐ ജനറല്‍ മാനേജര്‍ സാബ കരീമിനും ഇനിമുതല്‍ ആഭ്യന്തര യാത്രക്ക് എക്കണോമി ക്ലാസ് വിമാന ടിക്കറ്റ് മാത്രമാണ് ലഭിക്കുക. എന്നാല്‍ ഏഴ് മണിക്കൂര്‍ കൂടുതലുള്ള യാത്രയാണെങ്കില്‍ സെലക്ഷന് കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ബിസിനസ് ക്ലാസ് ലഭിക്കും. 2013 മുതലാണ് സെലക്ടര്‍മാര്‍ക്ക് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ നല്കാന് തുടങ്ങിയത്.
ENGLISH SUMMARY: New plan introduced by bcci
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.