May 27, 2023 Saturday

Related news

May 2, 2023
January 8, 2023
November 12, 2022
November 10, 2022
September 30, 2022
August 27, 2022
August 27, 2022
June 11, 2022
April 6, 2022
March 19, 2022

ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

സ്വന്തം ലേഖകൻ
January 7, 2020 9:12 pm

മുംബൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ മേഖലയിൽ രൂപപ്പെടുന്നതായി റിപ്പോർട്ട്. നിലവിലുള്ള പ്രാദേശിക പാർട്ടികൾ ഒരുമിച്ച് ബിജെപിക്ക് എതിരായ രാഷ്ട്രീയ ധ്രുവീകരണ സമവാക്യങ്ങൾക്കുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കരുതൽ തടങ്കലിൽ തുടരുന്നതാണ് പുതിയ രാഷ്ട്രീയ ധ്രുവീകരണ നടപടികൾ വൈകുന്നതിനുള്ള കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370,35 എ എന്നിവ റദ്ദാക്കിയതോടെ കശ്മീരിന്റെ സ്ഥിതിഗതികൾ പൂർണമായും മാറിയെന്നും അതിന് ആനുപാതികമായ രാഷ്ട്രീയ വ്യതിയാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നുമാണ് മുൻ മന്ത്രി ഗുലാം ഹസൻ മിർ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഇപ്പോഴും പ്രധാനപ്പെട്ട 24 രാഷ്ട്രീയ നേതാക്കൾ ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിൽ കരുതൽ തടങ്കലിൽ തുടരുന്നു. നാഷണൽ കോൺഫറിൻസിൽ നിന്നും കൂടുതൽ നേതാക്കളെ ബിജെപിയിൽ എത്തിക്കാനുള്ള നടപടികൾ കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി കശ്മീർ ഘടകം നടത്തുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.