അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 5,00,000 റൺസ് തികയ്ക്കുന്ന ആദ്യ ടീമെന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ വാൻഡേർസിൽ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്.
ഇംഗ്ലണ്ട് ക്യാപ്ടൻ ജോസ് റൂട്സിന്റെ ബാറ്റിൽ നിന്നും പിറന്ന സിംഗിൾ നേട്ടത്തിലേക്കെത്തിയത്. ഇംഗ്ലണ്ടിന്റെ 1022 ടെസ്റ്റ് മത്സരത്തിൽ നിന്നാണ് ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 5,00,000 റൺസ് നേടിയത്. 830 മത്സരങ്ങളിൽ നിന്നായി 4,32,706 റൺസുമായി ഓസ്ട്രേലിയ രണ്ടാംസ്ഥാനത്തുണ്ട്. 540 മത്സരങ്ങളിൽ നിന്നും 2,73,518 റൺസുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും വെസ്റ്റിന്റീസ് നാലാം സ്ഥാനത്തുമാണ്.
പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ നടന്ന മൂന്നാമത്തെ ടെസ്റ്റിൽ തന്നെ വിദേശ മണ്ണിൽ 500 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. ഏറ്റവും കൂടുതൽ ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ ടീമാണ് ഓസ്ട്രേലിയ. 404 മത്സരങ്ങൾ ഇവർ കളിച്ചു. ഇന്ത്യ 268 മത്സരങ്ങൾ വിദേശ മണ്ണിൽ കളിച്ചിട്ടുണ്ട്. ഇതിൽ 51 വിജയവും 104 സമനിലകളും 113 തോൽവികളും ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.