ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരുമില്ല. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും എന്തിന് നടക്കുമ്പോൾ വരെ മൊബൈൽ ഫോണിൽ നോക്കി മെസെജും ആയച്ചാകും നടക്കുക. എന്നാൽ അങ്ങനെ നടക്കുന്നവർ ഒരു നിമിഷം ശ്രദ്ധിക്കൂ.
ഇന്ന് മൊബൈല്‍ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട പരിക്കുകള്‍ വര്‍ധിക്കുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. കഴുത്തിനും തലയ്ക്കും പരിക്ക് പറ്റിയെത്തുന്ന പല കേസുകളും ഫോണുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണെന്നാണ് റീകണ്‍സ്ട്രക്ഷന്‍ സര്ജന് ആയ ഡോക്ടര്‍ ബോറിസ് പാശ്കോവര്‍ പറയുന്നത്.
you may also like this video;
1998 മുതല്‍ ഡിസംബര്‍ 2017 വരെ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 2,501 ആണ് എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്റെ കണക്ക് പ്രകാരം പറയുന്നത്. 2007ഓടെ മോബൈൽ ഫോണുമായി ബന്ധപ്പെട്ട പരിക്കുകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി.
മൂക്ക്, കണ്ണ്, കണ്പോള എന്നിവിടങ്ങളില്‍ പരിക്ക് സംഭവിച്ചു എത്തുന്ന കേസുകള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലമാണ് എന്നും പഠനം പറയുന്നു. അശ്രദ്ധമായി നടന്നു കൊണ്ട് ഫോൺ ഉപയോഗിക്കുക, പ്രത്യേകിച്ച് മെസ്സേജ് അയക്കുക, ഫോണില്‍ മാത്രം സംസാരിച്ചു കൊണ്ട് നടക്കുക തുടങ്ങിയവ ചെയ്യുമ്പോഴാണ് അപകടം കൂടുതലായി സംഭവിക്കുന്നത്. 13 നും 29 നും ഇടയില്‍ പ്രായമുളള ഏകദേശം 25011 പേര്‍ക്ക് തല, കഴുത്ത് എന്നിവയില്‍ പരിക്ക് പറ്റിയതായി പഠനം പറയുന്നു. 12 ശതമാനം പേര്‍ക്കും കഴുത്തിലാണ് പരിക്ക് പറ്റുന്നത് എന്നും പഠനം പറയുന്നു.
English Summary: New research shows that mobile phone use-related injuries are on the rise.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.