Web Desk

September 03, 2020, 11:35 am

ഗുരുതര കൊവിഡ് രോഗികളില്‍ സ്റ്റിറോയ്ഡ് ചികില്‍സ ഫലപ്രദമെന്ന് പുതിയ പഠനങ്ങൾ

Janayugom Online

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ കൊർട്ടികോസ്റ്റിറോയ്ഡുകൾ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമെന്ന് റിപ്പോർട്ടുകൾ. കൂടാതെ മരണ സാധ്യത 20 ശതമാനം വരെ കുറക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഏഴ് രാജ്യാന്തര ട്രയലുകൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇക്കാര്യത്തിൽ നിഗമനത്തിൽ എത്തിയത്. കൂടാതെ പഠനം ശരിവെച്ച് ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു.

കുറഞ്ഞ ഡോസ് ഹൈഡ്രോകോർട്ടിസോൺ, ഡെക്സാമെതസോൺ, മെത്തിലിൽപ്രെഡ്നിസലോൺ എന്നിവയുടെ പരീക്ഷണങ്ങളെ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിലായിരുന്നു ഈ സ്്റ്റിറോയ്ഡുകൾ പ്രയോഗിച്ചത്. അവരുടെ അതിജീവന തോത് കൂടിയ നിലയിലായി എന്ന് ഇതിലൂടെ കണ്ടെത്തി.

സ്റ്റിറോയ്ഡുകളുടെ ചികിത്സ ലഭിച്ചവരിൽ 68 ശതമാനം പേർ അതിജീവിക്കുന്നതായാണ് കണ്ടെത്തിയത്. അതിന്റെ അഭാവത്തിൽ ചികിത്സനേടിയവരിൽ 60 ശതമാനം പേരിൽ മാത്രമാണ് അതിജീവനം സാധ്യമായത്. ഗവേഷണത്തിന് നേതൃത്വം കൊടുത്തവർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ പഠനം അംഗീകരിച്ച് ഗുരുതരമായ രോഗികളിൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്ഒ ക്ലിനിക്കൽ കെയർ ലീഡ് ജാനറ്റ് ഡയസ് അറിയിച്ചു. കോർട്ടിസ്റ്റിറോയ്ഡുകൾ നൽകിയാൽ 1000 രോഗികളിൽ മരണ നിരക്ക് 87 കുറവാണെന്ന് തെളിവുകൾ നല്കുന്നതായി ഈ പഠനത്തെ അംഗീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അറിയിച്ചു.

you may also like this video