റഫാല്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രെഞ്ച് കമ്പനി; റിലയന്‍സിനെ സ്വയം തെരഞ്ഞെടുത്തത്

Web Desk
Posted on November 13, 2018, 6:34 pm
ന്യൂഡല്‍ഹി:  റഫാല്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രെഞ്ച് ജെറ്റ് നിര്‍മ്മാതാക്കള്‍ രംഗത്ത്. അംബാനിയെ തങ്ങള്‍ സ്വമേധയാ തെരഞ്ഞെടുത്തതാണെന്നും റിലയന്‍സ് കൂടാതെ 30 പങ്കാളികള്‍ തങ്ങള്‍ക്കുണ്ടെന്നും ജെറ്റ് നിര്‍മ്മാതാക്കളായ ദസ്സോസിന്റെ സിഇഒ എറിക് ട്രാപ്പിയര്‍ പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്കു നല്‍കിയ അഭിമുഖത്തിലാണ് എറിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
റഫാല്‍ ഇടപാടില്‍ നരേന്ദ്രമോഡിയ്ക്ക് പങ്കുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു റിലയന്‍സിനെ പങ്കാളിയാക്കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇറിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ കള്ളം പറയാറില്ലെന്നും അംബാനിയെ തങ്ങള്‍ തന്നെ തിരഞ്ഞെടുത്തതാണെന്നും എറിക് അഭിപ്രായപ്പെട്ടു.
റഫാല്‍ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് എറികിന്റെ പുതിയ വെളിപ്പെടുത്തല്‍. മുദ്ര വെച്ച കവറില്‍ കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.