ലോക്ക് ഡൗൺ കാലയളവിൽ വിവിധ ജില്ലകളിലെ കർഷകരിൽ നിന്നും പഴം-പച്ചക്കറികൾ സംഭരിച്ച് വിപണനം നടത്തുന്നതിനായി ഹോർട്ടികോർപ്പ് വിവിധ പദ്ധതികൾക്കു രൂപം നൽകിയിട്ടുള്ളതായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. പ്രാദേശിക ഉൽപ്പാദന കേന്ദ്രങ്ങളിലെ കർഷകരിൽനിന്നും പഴം-പച്ചക്കറികൾ പ്രത്യേക സംവിധാനത്തിലൂടെ സംഭരിക്കുന്നതായിരിക്കും.
ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പിന്റെ 100 വിപണികൾ വഴിയും 200 ഫ്രാഞ്ചൈസികൾ വഴിയും ഉപഭോക്താക്കൾക്ക് എത്തിക്കും. സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകളിലും സാമൂഹിക സുരക്ഷാ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കും സംഭരിച്ച പച്ചക്കറികൾ വിതരണം നടത്തും. തിരുവനന്തപുരം ജില്ലയിൽ റസിഡൻസ് അസോസിയേഷനുകൾ മുഖേനയും ഓർഡർ അനുസരിച്ച് പഴം പച്ചക്കറികൾ എത്തിച്ചു നൽകുവാൻ തീരുമാനമായിട്ടുണ്ട്.
കൂടാതെ തിരുവനന്തപുരത്തും എറണാകുളത്തും പച്ചക്കറി വിതരണത്തിനായി ഓൺലൈൻ ഡെലിവറി സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിലവിൽ വാഴക്കുളം മേഖലയിൽ നിന്നും 20 ടൺ പൈനാപ്പിളും പാലക്കാട് മുതലമടയിൽ നിന്നും അഞ്ച് ടൺ മാങ്ങയും സംഭരിക്കുവാൻ ഹോർട്ടി കോപ്പിന് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. വയനാട്ടിലെ കർഷകരിൽ നിന്നും നേന്ത്രക്കായയും ഇത്തരത്തിൽ സംഭരിച്ച് വിവിധ ജില്ലകളിൽ വിതരണം ചെയ്യും.
English Summary: New services by horticorp
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.