Web Desk

തിരുവനന്തപുരം

June 28, 2021, 7:27 pm

കേരളത്തിന് പുതിയ കായികനയം വരും; വനിതകള്‍ക്ക് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ

Janayugom Online

കേരളത്തിന് വേണ്ടി സമ​ഗ്രമായ പുതിയ സ്പോ‍ർട്സ് നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദ‍ർശനം നടത്തി അടിസ്ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും വനിതകള്‍ക്ക് വേണ്ടി ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കാന്‍ തീരുമാനമായി. കോവിഡിന് ശേഷമുള്ള സമയം കായിക മേഖലയുടെ ഉന്നമനത്തിന് പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

കേരളത്തിന്റെ കായിക നയം രൂപീകരിക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടക്കുകയാണ്. കായിക മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ചകളും സന്ദ‍ർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. എല്ലാ ജില്ലകളിലേയും കായിക രംഗത്തെ സൗകര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കായിക യുവജന മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ തീരുമാനം ആയി. വനിതകള്‍ക്ക് വേണ്ടി ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കും. കായിക രംഗത്ത വലിയ മാറ്റങ്ങള്‍ വരണമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 850 കോടി ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടർ, കൊച്ചി മേയർ, ജില്ലയിലെ എംഎൽഎമാർ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച്ച നടത്തി. മഹാരാജാസ് ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ പരിഹരിക്കും. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. ജില്ലയിൽ വാട്ടർ സ്പോട്സിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കും. കോവിഡിന് ശേഷമുള്ള സമയം കായിക മേഖലയുടെ ഉന്നമനത്തിന് പദ്ധതികൾ കൊണ്ടുവരും.

Eng­lish sum­ma­ry: New sports pol­i­cy for Kerala

You may also like this video: